ഇനി നിലമ്പൂരിലും നാറണോ ...?

അൻവറിന് മുന്നിൽ ജയിച്ചുകാട്ടണമെങ്കിൽ നിലമ്പൂരിൽ എൽ.ഡി.എഫിന് ജയം അനിവാര്യമാണ്. മുസ്ലീം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ണിൽ...
തിരുവനന്തപുരം : പാലക്കാട് മോഡൽ പരീക്ഷണം നിലമ്പൂരിൽ നടത്തിയാൽ അടിമുടി നാറുമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൻമാര്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ, യു.ഡി.എഫ്. പാളയത്തിൽ നിന്നും ആര്യാടൻ ഷൗക്കത്ത് വിട്ടകലുകയാണെങ്കിൽ അദ്ദേഹത്തെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് എതിര് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയതിൽ സമാനസാഹചര്യത്തില്‍ ഡോ. പി. സരിനെ ഇടതുമുന്നണി പരീക്ഷിച്ചിരുന്നു. എന്നാൽ അവിടെ സരിന് നിലംതൊടാൻ സാധിച്ചില്ല. നിലമ്പൂരിൽ എൽ.ഡി.എഫിന് കാര്യമായ പ്രതീക്ഷയൊന്നുമില്ല. എന്നിരുന്നാലും എതിര്‍പാളയത്തിൽ നിന്നും ആൾക്കാരെ പതിവായി അടര്‍ത്തിയെടുത്ത് മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് പൊതുവിലയിരുത്തൽ.
അതേസമയം, യു.ഡി.എഫിൽ പി.വി. അൻവര്‍ ചില പുതിയ ഫോര്‍മുലകൾ ഉണ്ടാക്കിയ സാഹചര്യത്തിൽ ആര്യാടന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറേ ഉറപ്പായ മട്ടാണ്. അങ്ങിനെങ്കിൽ പിന്നെ മേൽപ്പറഞ്ഞ ആശങ്കകളെല്ലാം അസ്ഥാനത്താകും. അതേസമയം അൻവറിന് മുന്നിൽ ജയിച്ചുകാട്ടണമെങ്കിൽ നിലമ്പൂരിൽ എൽ.ഡി.എഫിന് ജയം അനിവാര്യമാണ്. മുസ്ലീം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ണിൽ ഇത് ഏറെക്കുറേ അസാദ്ധ്യമാണ്. എന്നിരുന്നാലും ലീഡ് നിലയെങ്കിലും ഉയര്‍ത്തി അൻവറിന് മുന്നിൽ മേനിനടിക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനപ്രശ്നമാണ്. അതിനാൽ ചില സര്‍ജിക്കൽ സ്ട്രൈക്ക് പോലും അവിടെ ഉണ്ടാകാനുള്ള സാദ്ധ്യത ഇടതുപാളയം തള്ളുന്നില്ല. എന്നാൽ എല്ലാം യു.ഡി.എഫ്. ക്യാമ്പിലെ കാര്യങ്ങൾ വ്യക്തമായതിന് ശേഷമാകും.
Photo Courtesy - Google











